ഹോം › സൂറകൾ › സൂറ Al-Muddaththir
സൂറ Al-Muddaththir المدثر
56 ആയത്തുകൾ · മക്ക · അവതരണ ക്രമം 4
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ يَٰٓأَيُّهَا ٱلْمُدَّثِّرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഹേ, പുതച്ചു മൂടിയവനേ,(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
قُمْ فَأَنذِرْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَرَبَّكَ فَكَبِّرْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَثِيَابَكَ فَطَهِّرْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلرُّجْزَ فَٱهْجُرْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പാപം വെടിയുകയും ചെയ്യുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَا تَمْنُن تَسْتَكْثِرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്.(2)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلِرَبِّكَ فَٱصْبِرْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِذَا نُقِرَ فِى ٱلنَّاقُورِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ കാഹളത്തില്‍ മുഴക്ക(ഊത)പ്പെട്ടാല്‍
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَلَى ٱلْكَٰفِرِينَ غَيْرُ يَسِيرٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ذَرْنِى وَمَنْ خَلَقْتُ وَحِيدًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.(3)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَجَعَلْتُ لَهُۥ مَالًا مَّمْدُودًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَبَنِينَ شُهُودًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും (കൊടുത്തു).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَهَّدتُّ لَهُۥ تَمْهِيدًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ يَطْمَعُ أَنْ أَزِيدَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّآ إِنَّهُۥ كَانَ لِـَٔايَٰتِنَا عَنِيدًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
سَأُرْهِقُهُۥ صَعُودًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّهُۥ فَكَّرَ وَقَدَّرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَقُتِلَ كَيْفَ قَدَّرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ قُتِلَ كَيْفَ قَدَّرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ نَظَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നീട് അവനൊന്നു നോക്കി.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ عَبَسَ وَبَسَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ أَدْبَرَ وَٱسْتَكْبَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَقَالَ إِنْ هَٰذَآ إِلَّا سِحْرٌ يُؤْثَرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنْ هَٰذَآ إِلَّا قَوْلُ ٱلْبَشَرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.(4)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
سَأُصْلِيهِ سَقَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَآ أَدْرَىٰكَ مَا سَقَرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَا تُبْقِى وَلَا تَذَرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَوَّاحَةٌ لِّلْبَشَرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَلَيْهَا تِسْعَةَ عَشَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَا جَعَلْنَآ أَصْحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَٰنًا وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَٱلْمُؤْمِنُونَ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു.(5) വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും(6) സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും 'അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെ'ന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്.(7) അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّا وَٱلْقَمَرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلَّيْلِ إِذْ أَدْبَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلصُّبْحِ إِذَآ أَسْفَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّهَا لَإِحْدَى ٱلْكُبَرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
نَذِيرًا لِّلْبَشَرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് പോകുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്.(8)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.(9)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِلَّآ أَصْحَٰبَ ٱلْيَمِينِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വലതുപക്ഷക്കാരൊഴികെ.(10)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِى جَنَّٰتٍ يَتَسَآءَلُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَنِ ٱلْمُجْرِمِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കുറ്റവാളികളെപ്പറ്റി.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مَا سَلَكَكُمْ فِى سَقَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
حَتَّىٰٓ أَتَىٰنَا ٱلْيَقِينُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَمَا تَنفَعُهُمْ شَفَٰعَةُ ٱلشَّٰفِعِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَرَّتْ مِن قَسْوَرَةٍۭ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
بَلْ يُرِيدُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്.(11)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّا بَل لَّا يَخَافُونَ ٱلْـَٔاخِرَةَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّآ إِنَّهُۥ تَذْكِرَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَمَن شَآءَ ذَكَرَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനം (നൽകാൻ) അവകാശപ്പെട്ടവനും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Al-Muzzammil
സൂറ Al-Qiyaama →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.