ഹോം › സൂറകൾ › സൂറ Al-Qiyaama
സൂറ Al-Qiyaama القيامة
40 ആയത്തുകൾ · മക്ക · അവതരണ ക്രമം 31
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ لَآ أُقْسِمُ بِيَوْمِ ٱلْقِيَٰمَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَيَحْسَبُ ٱلْإِنسَٰنُ أَلَّن نَّجْمَعَ عِظَامَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.(2)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
بَلْ يُرِيدُ ٱلْإِنسَٰنُ لِيَفْجُرَ أَمَامَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَٰمَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِذَا بَرِقَ ٱلْبَصَرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ കണ്ണഞ്ചിപ്പോയാൽ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَخَسَفَ ٱلْقَمَرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَقُولُ ٱلْإِنسَٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّا لَا وَزَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇല്ല. യാതൊരു രക്ഷയുമില്ല.(3)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يُنَبَّؤُا۟ ٱلْإِنسَٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
بَلِ ٱلْإِنسَٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَوْ أَلْقَىٰ مَعَاذِيرَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.(4)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِذَا قَرَأْنَٰهُ فَٱتَّبِعْ قُرْءَانَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَتَذَرُونَ ٱلْـَٔاخِرَةَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِلَىٰ رَبِّهَا نَاظِرَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَوُجُوهٌ يَوْمَئِذٍۭ بَاسِرَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَقِيلَ مَنْ رَاقٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَظَنَّ أَنَّهُ ٱلْفِرَاقُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,(5)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَلَا صَدَّقَ وَلَا صَلَّىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَٰكِن كَذَّبَ وَتَوَلَّىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَوْلَىٰ لَكَ فَأَوْلَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ.(6)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَيَحْسَبُ ٱلْإِنسَٰنُ أَن يُتْرَكَ سُدًى
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെയങ്ങു വിട്ടേക്കപ്പെടുമെന്ന്!
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَلَيْسَ ذَٰلِكَ بِقَٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Al-Muddaththir
സൂറ Al-Insaan →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.