caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ As-Saaffaat الصافات

182 ആയത്തുകൾ · മക്ക · അവതരണ ക്രമം 56

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلصَّٰٓفَّٰتِ صَفًّا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadശരിക്ക് അണിനിരന്നു നില്‍ക്കുന്നവരും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱلزَّٰجِرَٰتِ زَجْرًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് ശക്തിയായി തടയുന്നവരും,(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱلتَّٰلِيَٰتِ ذِكْرًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായവരെ (മലക്കുകളെ) തന്നെയാണ സത്യം;

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ إِلَٰهَكُمْ لَوَٰحِدٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിങ്ങളുടെ ആരാധ്യൻ ഏകന്‍ തന്നെയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَٰرِقِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അതെ,) ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَحِفْظًا مِّن كُلِّ شَيْطَٰنٍ مَّارِدٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅത്യുന്നതമായ സമൂഹത്തിന്‍റെ(3) നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്‌) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും;

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

دُحُورًا وَلَهُمْ عَذَابٌ وَاصِبٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadബഹിഷ്കൃതരായിക്കൊണ്ട്. അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ അവനൊഴികെ. അപ്പോൾ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ إِنَّا خَلَقْنَٰهُم مِّن طِينٍ لَّازِبٍۭ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകയാല്‍ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്‌) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ളവരെ (മറ്റു സൃഷ്ടികളെ)യാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بَلْ عَجِبْتَ وَيَسْخَرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപക്ഷെ, നിനക്ക് അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ക്ക് ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا رَأَوْا۟ ءَايَةً يَسْتَسْخِرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقَالُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അവര്‍ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَوَءَابَآؤُنَا ٱلْأَوَّلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قُلْ نَعَمْ وَأَنتُمْ دَٰخِرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപറയുക: അതെ. (അന്ന്‌) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ فَإِذَا هُمْ يَنظُرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ് നിന്ന്‌) നോക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقَالُوا۟ يَٰوَيْلَنَا هَٰذَا يَوْمُ ٱلدِّينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്‍റെ ദിനമാണല്ലോ!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

هَٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അവര്‍ക്ക് മറുപടി നല്‍കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ (സമാനമായ കുറ്റം ചെയ്തവരായ) ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹുവിനു പുറമെ (അവര്‍ ആരാധിച്ചിരുന്നവയെ). എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക് നയിക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقِفُوهُمْ إِنَّهُم مَّسْـُٔولُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَا لَكُمْ لَا تَنَاصَرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് (ഞങ്ങളെ സത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌.(4)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَٰنٍۭ بَلْ كُنتُمْ قَوْمًا طَٰغِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَحَقَّ عَلَيْنَا قَوْلُ رَبِّنَآ إِنَّا لَذَآئِقُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം(5) യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَغْوَيْنَٰكُمْ إِنَّا كُنَّا غَٰوِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു. (കാരണം) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.(6)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും.(7)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونٍۭ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ചു കളയണമോ എന്ന് അവർ ചോദിക്കുകയും ചെയ്യുമായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ല, സത്യവും കൊണ്ടാണ് അദ്ദേഹം വന്നത്‌. (മുമ്പ് വന്ന) (അല്ലാഹുവിന്റെ) ദൂതന്‍മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുള്ളു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന് ഒഴിവാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أُو۟لَٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَوَٰكِهُ وَهُم مُّكْرَمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِى جَنَّٰتِ ٱلنَّعِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസൗഭാഗ്യത്തിന്‍റെ സ്വര്‍ഗത്തോപ്പുകളില്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَلَىٰ سُرُرٍ مُّتَقَٰبِلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍۭ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بَيْضَآءَ لَذَّةٍ لِّلشَّٰرِبِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.(8)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَعِندَهُمْ قَٰصِرَٰتُ ٱلطَّرْفِ عِينٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadദൃഷ്ടി നിയന്ത്രിക്കുന്നവരും(9) വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَأَنَّهُنَّ بَيْضٌ مَّكْنُونٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.(10)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരില്‍ നിന്ന് ഒരു വക്താവ് പറയും: തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَدِينُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ هَلْ أَنتُم مُّطَّلِعُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതുടര്‍ന്ന് ആ വക്താവ് (കൂടെയുള്ളവരോട്‌) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം (അവനോട്‌) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَفَمَا نَحْنُ بِمَيِّتِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ هَٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لِمِثْلِ هَٰذَا فَلْيَعْمَلِ ٱلْعَٰمِلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?(11)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا جَعَلْنَٰهَا فِتْنَةً لِّلظَّٰلِمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.(12)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നീട് തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَهُمْ عَلَىٰٓ ءَاثَٰرِهِمْ يُهْرَعُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ ഇവര്‍ അവരുടെ (പിതാക്കളുടെ) കാല്‍പാടുകളിലൂടെ കുതിച്ചു പായുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇവര്‍ക്ക് മുമ്പ് പൂര്‍വ്വികരില്‍ അധികപേരും വഴി പിഴച്ചുപോവുക തന്നെയാണുണ്ടായത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരില്‍ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُنذَرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് നോക്കൂ; ആ താക്കീത് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ نَادَىٰنَا نُوحٌ فَلَنِعْمَ ٱلْمُجِيبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنَجَّيْنَٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തിന്‍റെ സന്തതികളെ നാം (ഭൂമിയില്‍) നിലനില്‍ക്കുന്നവരാക്കി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപില്‍ക്കാലത്ത് വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سَلَٰمٌ عَلَىٰ نُوحٍ فِى ٱلْعَٰلَمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadലോകരില്‍ നൂഹിന് സമാധാനം!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അപ്രകാരമാണ് സദ്‌വൃത്തന്‍മാര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നീട് നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കക്ഷികളില്‍ പെട്ട ആള്‍ തന്നെയാകുന്നു ഇബ്രാഹീം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ആരാധ്യരെ ആഗ്രഹിക്കുകയാണോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَمَا ظَنُّكُم بِرَبِّ ٱلْعَٰلَمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَنَظَرَ نَظْرَةً فِى ٱلنُّجُومِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.(13)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَقَالَ إِنِّى سَقِيمٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَتَوَلَّوْا۟ عَنْهُ مُدْبِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَا لَكُمْ لَا تَنطِقُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് കുതിച്ചു ചെന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ أَتَعْبُدُونَ مَا تَنْحِتُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَٰنًا فَأَلْقُوهُ فِى ٱلْجَحِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്രാഹീമിന്‌) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَٰهُمُ ٱلْأَسْفَلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്‍മാരാക്കുകയാണ് ചെയ്തത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്‌. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

رَبِّ هَبْ لِى مِنَ ٱلصَّٰلِحِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَبَشَّرْنَٰهُ بِغُلَٰمٍ حَلِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ قَالَ يَٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു.(14) അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنَٰدَيْنَٰهُ أَن يَٰٓإِبْرَٰهِيمُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَدْ صَدَّقْتَ ٱلرُّءْيَآ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ هَٰذَا لَهُوَ ٱلْبَلَٰٓؤُا۟ ٱلْمُبِينُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَفَدَيْنَٰهُ بِذِبْحٍ عَظِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سَلَٰمٌ عَلَىٰٓ إِبْرَٰهِيمَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇബ്രാഹീമിന് സമാധാനം!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَبَشَّرْنَٰهُ بِإِسْحَٰقَ نَبِيًّا مِّنَ ٱلصَّٰلِحِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇസ്ഹാഖ് എന്ന മകനെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു.(15) സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَبَٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَٰقَ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِۦ مُبِينٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തിനും ഇസ്ഹാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്‌വൃത്തരുണ്ട്‌. സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَٰرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنَجَّيْنَٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنَصَرْنَٰهُمْ فَكَانُوا۟ هُمُ ٱلْغَٰلِبِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَءَاتَيْنَٰهُمَا ٱلْكِتَٰبَ ٱلْمُسْتَبِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ക്ക് രണ്ടുപേര്‍ക്കും നാം (കാര്യങ്ങള്‍) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَهَدَيْنَٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരെ നാം നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَتَرَكْنَا عَلَيْهِمَا فِى ٱلْـَٔاخِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سَلَٰمٌ عَلَىٰ مُوسَىٰ وَهَٰرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമൂസായ്ക്കും ഹാറൂന്നും സമാധാനം!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ ٱلْخَٰلِقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ ബഅ്ലിനെ (16) വിളിച്ചുപ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്‌) ഹാജരാക്കപ്പെടുക തന്നെ ചെയ്യും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سَلَٰمٌ عَلَىٰٓ إِلْ يَاسِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇല്‍യാസിന് സമാധാനം!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ لُوطًا لَّمِنَ ٱلْمُرْسَلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadലൂത്വും ദൂതന്‍മാരിലൊരാള്‍ തന്നെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذْ نَجَّيْنَٰهُ وَأَهْلَهُۥٓ أَجْمَعِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും മുഴുവന്‍ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا عَجُوزًا فِى ٱلْغَٰبِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്‍മാറി നിന്നവരില്‍പ്പെട്ട ഒരു കിഴവിയൊഴികെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു കളഞ്ഞു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്‌.(17)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَبِٱلَّيْلِ أَفَلَا تَعْقِلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadരാത്രിയിലും. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadയൂനുസും ദൂതന്‍മാരിലൊരാള്‍ തന്നെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ(18) സന്ദര്‍ഭം (ശ്രദ്ധേയമത്രെ).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു.(19) അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞു കൂടേണ്ടി വരുമായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَنَبَذْنَٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി.(20)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തിന്‍റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.(21)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَرْسَلْنَٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَـَٔامَنُوا۟ فَمَتَّعْنَٰهُمْ إِلَىٰ حِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ (നബിയേ,) നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) അഭിപ്രായം ആരായുക; നിന്‍റെ രക്ഷിതാവിന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَمْ خَلَقْنَا ٱلْمَلَٰٓئِكَةَ إِنَٰثًا وَهُمْ شَٰهِدُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅറിഞ്ഞേക്കുക: അവര്‍ പറയുന്നത് തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَدَ ٱللَّهُ وَإِنَّهُمْ لَكَٰذِبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹു സന്തതികള്‍ക്കു ജന്‍മം നല്‍കിയിട്ടുണ്ടെന്ന് (അവർ വാദിക്കുന്നത്)‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആണ്‍മക്കളെക്കാളുപരിയായി അവന്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തുവെന്നോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَا لَكُمْ كَيْفَ تَحْكُمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ക്കെന്തുപറ്റി? എപ്രകാരമാണ് നിങ്ങള്‍ വിധികല്‍പിക്കുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَفَلَا تَذَكَّرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَمْ لَكُمْ سُلْطَٰنٌ مُّبِينٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأْتُوا۟ بِكِتَٰبِكُمْ إِن كُنتُمْ صَٰدِقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًا وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.(22) എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سُبْحَٰنَ ٱللَّهِ عَمَّا يَصِفُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ (ഇതില്‍ നിന്നെല്ലാം) ഒഴിവാകുന്നു.(23)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَإِنَّكُمْ وَمَا تَعْبُدُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَآ أَنتُمْ عَلَيْهِ بِفَٰتِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹുവിന്നെതിരായി (ആരെയും) കുഴപ്പത്തിലാക്കാനാവില്ല; തീര്‍ച്ച.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനരകത്തില്‍ വെന്തെരിയാന്‍ പോകുന്നവനാരോ അവനെയല്ലാതെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعْلُومٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّا لَنَحْنُ ٱلصَّآفُّونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണിനിരന്ന് നില്‍ക്കുന്നവര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് (അല്ലാഹുവിന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِن كَانُوا۟ لَيَقُولُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അവര്‍ (സത്യനിഷേധികള്‍) ഇപ്രകാരം പറയാറുണ്ടായിരുന്നു:

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَوْ أَنَّ عِندَنَا ذِكْرًا مِّنَ ٱلْأَوَّلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപൂര്‍വ്വികന്‍മാരില്‍ നിന്ന് ലഭിച്ച വല്ല ഉല്‍ബോധനവും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഞങ്ങള്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരാവുക തന്നെ ചെയ്യുമായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَكَفَرُوا۟ بِهِۦ فَسَوْفَ يَعْلَمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അവര്‍ ഇതില്‍ (ഈ വേദഗ്രന്ഥത്തില്‍) അവിശ്വസിക്കുകയാണ് ചെയ്തത്‌. അതിനാല്‍ അവര്‍ പിന്നീട് (കാര്യം) മനസ്സിലാക്കിക്കൊള്ളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadദൂതന്‍മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്‍മാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُمْ لَهُمُ ٱلْمَنصُورُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ جُندَنَا لَهُمُ ٱلْغَٰلِبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَفَبِعَذَابِنَا يَسْتَعْجِلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ അത് അവരുടെ മുറ്റത്ത് വന്ന് ഇറങ്ങിയാല്‍ ആ താക്കീത് നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അതിനാല്‍) ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَبْصِرْ فَسَوْفَ يُبْصِرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سُبْحَٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَسَلَٰمٌ عَلَى ٱلْمُرْسَلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadദൂതന്‍മാര്‍ക്കു സമാധാനം!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70