caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Al-Hijr الحجر

99 ആയത്തുകൾ · മക്ക · അവതരണ ക്രമം 54

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ الٓر تِلْكَ ءَايَٰتُ ٱلْكِتَٰبِ وَقُرْءَانٍ مُّبِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅലിഫ് ലാം റാ - വേദഗ്രന്ഥത്തിലെ അഥവാ (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതങ്ങള്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ചുപോകും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ فَسَوْفَ يَعْلَمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും (ദീർഘായുസിനെക്കുറിച്ചുള്ള) വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌ مَّعْلُومٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിര്‍ണിതമായ ഒരു അവധി അതിന്ന് നല്‍കപ്പെട്ടിട്ടല്ലാതെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadയാതൊരു സമുദായവും അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. (അവധി വിട്ട്‌) അവര്‍ പിന്നോട്ടുപോകുകയുമില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقَالُوا۟ يَٰٓأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّوْ مَا تَأْتِينَا بِٱلْمَلَٰٓئِكَةِ إِن كُنتَ مِنَ ٱلصَّٰدِقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട് വരാത്തതെന്ത്‌?(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَا نُنَزِّلُ ٱلْمَلَٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًا مُّنظَرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) സാവകാശം നല്‍കപ്പെടുന്നതുമല്ല(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.‌(3)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلْأَوَّلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്‍വ്വികന്‍മാരിലെ പല കക്ഷികളിലേക്കും നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَذَٰلِكَ نَسْلُكُهُۥ فِى قُلُوبِ ٱلْمُجْرِمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത് (പരിഹാസം) നാം ചെലുത്തി വിടുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَا يُؤْمِنُونَ بِهِۦ وَقَدْ خَلَتْ سُنَّةُ ٱلْأَوَّلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപൂര്‍വ്വികന്‍മാരില്‍ (അല്ലാഹുവിന്‍റെ) നടപടി നടന്നുകഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ ٱلسَّمَآءِ فَظَلُّوا۟ فِيهِ يَعْرُجُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَقَالُوٓا۟ إِنَّمَا سُكِّرَتْ أَبْصَٰرُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക് മത്ത് ബാധിച്ചത് മാത്രമാണ്‌. അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّٰهَا لِلنَّٰظِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَحَفِظْنَٰهَا مِن كُلِّ شَيْطَٰنٍ رَّجِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.(4)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍ مَّوْزُونٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും(5) അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَعَلْنَا لَكُمْ فِيهَا مَعَٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.(6)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍ مَّعْلُومٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadയാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല.(7)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَرْسَلْنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَسْقَيْنَٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَٰزِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ(8) നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.(9)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّا لَنَحْنُ نُحْىِۦ وَنُمِيتُ وَنَحْنُ ٱلْوَٰرِثُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَـْٔخِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുമ്പിലായവര്‍ ആരെന്ന് നാം അറിഞ്ഞിട്ടുണ്ട്‌. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്‌.(10)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ إِنَّهُۥ حَكِيمٌ عَلِيمٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلْجَآنَّ خَلَقْنَٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിന്നു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًا مِّن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്നിൽ നിന്നുള്ള ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍.(11)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّآ إِبْلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّٰجِدِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇബ്‌ലീസ് ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ يَٰٓإِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّٰجِدِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹു പറഞ്ഞു: ഹേ ഇബ്‌ലീസ്! പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ് ന്യായം?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് സുജൂദ് ചെയ്യേണ്ടവനല്ല ഞാന്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരുടെ കൂട്ടത്തില്‍ നിന്ന് നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരെയൊഴികെ.(12)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ هَٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌.(13)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിന് ഏഴ് കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱدْخُلُوهَا بِسَلَٰمٍ ءَامِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍ مُّتَقَٰبِلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍(14) പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ് എന്ന് എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇബ്റാഹീമിന്‍റെ (അടുത്ത് വന്ന) അതിഥികളെപ്പറ്റിയും നീ അവരെ വിവരമറിയിക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا قَالَ إِنَّا مِنكُمْ وَجِلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തിന്‍റെ അടുത്ത് കടന്നുവന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.(15)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالُوا۟ بَشَّرْنَٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَٰنِطِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്‌. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ (മുഖ്യ) വിഷയമെന്താണ്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(എന്നാല്‍) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا ٱمْرَأَتَهُۥ قَدَّرْنَآ إِنَّهَا لَمِنَ ٱلْغَٰبِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.(16)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَمَّا جَآءَ ءَالَ لُوطٍ ٱلْمُرْسَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالُوا۟ بَلْ جِئْنَٰكَ بِمَا كَانُوا۟ فِيهِ يَمْتَرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ (ആ ദൂതന്‍മാരായ മലക്കുകള്‍) പറഞ്ഞു: അല്ല, ഏതൊരു (ശിക്ഷയുടെ) കാര്യത്തില്‍ അവര്‍ (ജനങ്ങള്‍) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَتَيْنَٰكَ بِٱلْحَقِّ وَإِنَّا لَصَٰدِقُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadയാഥാര്‍ത്ഥ്യവും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്‌. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَٱمْضُوا۟ حَيْثُ تُؤْمَرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്തു കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞുനോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَٰٓؤُلَآءِ مَقْطُوعٌ مُّصْبِحِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് നബിക്ക്‌) ഖണ്ഡിതമായി അറിയിച്ചുകൊടുത്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു.(17)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ إِنَّ هَٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം (ലൂത്വ്‌) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്‌. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്‌ز

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَٰلَمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَالَ هَٰٓؤُلَآءِ بَنَاتِىٓ إِن كُنتُمْ فَٰعِلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.) നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്‍റെ ജീവിതം തന്നെയാണ സത്യം(18) തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَجَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّلْمُتَوَسِّمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّهَا لَبِسَبِيلٍ مُّقِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്‌.(19)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِن كَانَ أَصْحَٰبُ ٱلْأَيْكَةِ لَظَٰلِمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും മരക്കൂട്ടത്തില്‍ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.(20)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱنتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട് പ്രദേശവും(21) തുറന്ന പാതയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ كَذَّبَ أَصْحَٰبُ ٱلْحِجْرِ ٱلْمُرْسَلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഹിജ്‌റിലെ(22) നിവാസികള്‍ (അല്ലാഹുവിൻ്റെ) ദൂതന്‍മാരെ നിഷേധിച്ചുകളയുകയുണ്ടായി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَءَاتَيْنَٰهُمْ ءَايَٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് അവര്‍ അവയെ അവഗണിച്ചു കളയുകയായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പര്‍വ്വതങ്ങളില്‍ നിന്ന് (പാറകള്‍) വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَإِنَّ ٱلسَّاعَةَ لَـَٔاتِيَةٌ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്തു കൊടുക്കുക.(23)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ رَبَّكَ هُوَ ٱلْخَلَّٰقُ ٱلْعَلِيمُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ ءَاتَيْنَٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും(24) മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക് നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌.(25) അവരെപ്പറ്റി നീ വ്യസനിക്കേണ്ട.(26) സത്യവിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറക് താഴ്ത്തികൊടുക്കുക.(27)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقُلْ إِنِّىٓ أَنَا ٱلنَّذِيرُ ٱلْمُبِينُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ് എന്ന് പറയുകയും ചെയ്യുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത് പോലെത്തന്നെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍.(28)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَوَرَبِّكَ لَنَسْـَٔلَنَّهُمْ أَجْمَعِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ നിന്‍റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَمَّا كَانُوا۟ يَعْمَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا كَفَيْنَٰكَ ٱلْمُسْتَهْزِءِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَسَوْفَ يَعْلَمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് അല്ലാഹുവോടൊപ്പം മറ്റു ദൈവത്തെ സ്ഥാപിക്കുന്നവര്‍. (പിന്നീട്‌) അവര്‍ അറിഞ്ഞ് കൊള്ളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്.‌

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുക. നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70