ഹോം › സൂറകൾ › സൂറ Al-Fajr
സൂറ Al-Fajr الفجر
30 ആയത്തുകൾ · മക്ക · അവതരണ ക്രമം 10
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلْفَجْرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പ്രഭാതം തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَيَالٍ عَشْرٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പത്തു രാത്രികള്‍(1) തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلشَّفْعِ وَٱلْوَتْرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇരട്ടയും ഒറ്റയും(2) തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلَّيْلِ إِذَا يَسْرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണ്ടോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِرَمَ ذَاتِ ٱلْعِمَادِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്(3)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَٰدِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.(4)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَفِرْعَوْنَ ذِى ٱلْأَوْتَادِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.(5)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّذِينَ طَغَوْا۟ فِى ٱلْبِلَٰدِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതായത് നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവർ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَأَكْثَرُوا۟ فِيهَا ٱلْفَسَادَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّ رَبَّكَ لَبِٱلْمِرْصَادِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്.(6)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൗഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്.(7)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّا بَل لَّا تُكْرِمُونَ ٱلْيَتِيمَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.(8)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്.(9) ഓര്‍മ വന്നതിലൂടെ അവന് എന്തു ഫലം?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്‍ പറയും. ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്ന പ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഹേ; സമാധാനമടഞ്ഞ ആത്മാവേ,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَٱدْخُلِى فِى عِبَٰدِى
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱدْخُلِى جَنَّتِى
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Al-Ghaashiya
സൂറ Al-Balad →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.