ഹോം › സൂറകൾ › സൂറ Al-Ghaashiya
സൂറ Al-Ghaashiya الغاشية
26 ആയത്തുകൾ · മക്ക · അവതരണ ക്രമം 68
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (നബിയേ,) ആ മൂടുന്ന സംഭവത്തെ(1) സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وُجُوهٌ يَوْمَئِذٍ خَٰشِعَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَامِلَةٌ نَّاصِبَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(2)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
تَصْلَىٰ نَارًا حَامِيَةً
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ദരീഇല്‍(3) നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لِّسَعْيِهَا رَاضِيَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(9)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِى جَنَّةٍ عَالِيَةٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഉന്നതമായ സ്വര്‍ഗത്തില്‍.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَّا تَسْمَعُ فِيهَا لَٰغِيَةً
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهَا عَيْنٌ جَارِيَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهَا سُرُرٌ مَّرْفُوعَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَأَكْوَابٌ مَّوْضُوعَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَنَمَارِقُ مَصْفُوفَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അണിയായി വെക്കപ്പെട്ട തലയണകളും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَزَرَابِىُّ مَبْثُوثَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?(5) അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.(6)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَّسْتَ عَلَيْهِم بِمُصَيْطِرٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِلَّا مَن تَوَلَّىٰ وَكَفَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّ إِلَيْنَآ إِيَابَهُمْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ إِنَّ عَلَيْنَا حِسَابَهُم
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Al-A'laa
സൂറ Al-Fajr →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.