caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Al-Balad البلد

20 ആയത്തുകൾ · മക്ക · അവതരണ ക്രമം 35

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഈ രാജ്യത്തെ (മക്കയെ)ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَوَالِدٍ وَمَا وَلَدَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും(3) തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.(3)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَقُولُ أَهْلَكْتُ مَالًا لُّبَدًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.(4)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ വിചാരിക്കുന്നുണ്ടോ; അവനെ ആരും കണ്ടിട്ടില്ലെന്ന്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَلَمْ نَجْعَل لَّهُۥ عَيْنَيْنِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلِسَانًا وَشَفَتَيْنِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരു നാവും രണ്ടു ചുണ്ടുകളും?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَهَدَيْنَٰهُ ٱلنَّجْدَيْنِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍(5) അവന്നു നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَا ٱقْتَحَمَ ٱلْعَقَبَةَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് ആ മലമ്പാതയില്‍(6) അവന്‍ തള്ളിക്കടന്നില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَكُّ رَقَبَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരു അടിമയെ മോചിപ്പിക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَتِيمًا ذَا مَقْرَبَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകുടുംബബന്ധമുള്ള അനാഥയ്ക്ക്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَوْ مِسْكِينًا ذَا مَتْرَبَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ(7) ആള്‍ക്കാര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَلَيْهِمْ نَارٌ مُّؤْصَدَةٌۢ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70