ഹോം › സൂറകൾ › സൂറ Al-Mutaffifin
സൂറ Al-Mutaffifin المطففين
36 ആയത്തുകൾ · മക്ക · അവതരണ ക്രമം 86
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَيْلٌ لِّلْمُطَفِّفِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ അവർ തികച്ചെടുക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ അവർ നഷ്ടം വരുത്തുകയും ചെയ്യും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لِيَوْمٍ عَظِيمٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّآ إِنَّ كِتَٰبَ ٱلْفُجَّارِ لَفِى سِجِّينٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَآ أَدْرَىٰكَ مَا سِجِّينٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كِتَٰبٌ مَّرْقُومٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്.(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّا بَلْ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.(2)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ يُقَالُ هَٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّآ إِنَّ كِتَٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ 'ഇല്ലിയ്യൂനി'ല്‍ തന്നെയായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَآ أَدْرَىٰكَ مَا عِلِّيُّونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇല്ലിയ്യൂന്‍' എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كِتَٰبٌ مَّرْقُومٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എഴുതപ്പെട്ട ഒരു രേഖയത്രെ അത്.(3)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَشْهَدُهُ ٱلْمُقَرَّبُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്.(4)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَلَى ٱلْأَرَآئِكِ يَنظُرُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
خِتَٰمُهُۥ مِسْكٌ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمِزَاجُهُۥ مِن تَسْنِيمٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിലെ ചേരുവ 'തസ്നീം' ആയിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَٰٓؤُلَآءِ لَضَآلُّونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, 'തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ്' എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَآ أُرْسِلُوا۟ عَلَيْهِمْ حَٰفِظِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَلَى ٱلْأَرَآئِكِ يَنظُرُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Al-Infitaar
സൂറ Al-Inshiqaaq →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.