caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Al-Infitaar الإنفطار

19 ആയത്തുകൾ · മക്ക · അവതരണ ക്രമം 82

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا ٱلسَّمَآءُ ٱنفَطَرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശം പൊട്ടി പിളരുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْبِحَارُ فُجِّرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْقُبُورُ بُعْثِرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റി വെച്ചതും എന്താണെന്ന് അറിയുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَٰٓأَيُّهَا ٱلْإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതാന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ عَلَيْكُمْ لَحَٰفِظِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كِرَامًا كَٰتِبِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadരേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَعْلَمُونَ مَا تَفْعَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَصْلَوْنَهَا يَوْمَ ٱلدِّينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا هُمْ عَنْهَا بِغَآئِبِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70