Malayalam Translation - Abdul Hamid Haidar and Kunhi Muhammadഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകയാല്‍ (നബിയേ,) നീ അവരില്‍ നിന്ന് പിന്തിരിഞ്ഞു കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍(2) വിളിക്കുന്ന ദിവസം.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadദൃഷ്ടികള്‍ താഴ്ന്നു പോയവരായ നിലയില്‍ ഖബ്‌റുകളില്‍ നിന്ന് (നാലുപാടും) പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ട് വരും.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിളിക്കുന്നവന്‍റെ അടുത്തേക്ക് അവര്‍ ധൃതിപ്പെട്ട് ചെല്ലുന്നവരായിരിക്കും. സത്യനിഷേധികള്‍ (അന്ന്) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ചു തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്‍റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി(3) വെള്ളം സന്ധിച്ചു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു (അല്ലാഹുവിന്റെ ദൂതന്ന്) ഉള്ള പ്രതിഫലമത്രെ അത്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അതിനെ (നൂഹിന്റെ ചരിത്രത്തെ) നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുക തന്നെ ചെയ്തു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ അവര്‍ പറഞ്ഞു. നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനമ്മുടെ കൂട്ടത്തില്‍ നിന്ന് അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ? അല്ല, അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അവരുടെ പ്രവാചകന്‍ സ്വാലിഹിനോട് നാം പറഞ്ഞു:) തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അത് കൊണ്ട് നീ അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadവെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന് അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അവര്‍ അവരുടെ ചങ്ങാതിയെ വിളിച്ചു.(4) അങ്ങനെ അവന്‍ (ആ കൃത്യം) ഏറ്റെടുത്തു. (ആ ഒട്ടകത്തെ) അറുകൊല ചെയ്തു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച് കെട്ടുന്നവൻ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ് അയച്ചു. ലൂത്വിന്‍റെ കുടുംബം അതില്‍ നിന്ന് ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹമെന്ന നിലയില്‍. അപ്രകാരമാകുന്നു നന്ദികാണിച്ചവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചു കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു.)
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ പ്രതാപിയും കഴിവുറ്റവനുമായ ഒരുവന്‍ പിടികൂടുന്ന വിധം നാം അവരെ പിടികൂടി.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadതന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammad(ഹേ, സത്യനിഷേധികളേ,) തീര്‍ച്ചയായും നിങ്ങളുടെ കക്ഷിക്കാരെ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?