ഹോം › സൂറകൾ › സൂറ Ar-Rahmaan
സൂറ Ar-Rahmaan الرحمن
78 ആയത്തുകൾ · മദീന · അവതരണ ക്രമം 97
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱلرَّحْمَٰنُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പരമകാരുണികന്‍
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَلَّمَ ٱلْقُرْءَانَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
خَلَقَ ٱلْإِنسَٰنَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عَلَّمَهُ ٱلْبَيَانَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവനെ അവന്‍ സംസാരിക്കാന്‍(1) പഠിപ്പിച്ചു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്.)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.(2)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിങ്ങള്‍ നീതിപൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلْأَرْضَ وَضَعَهَا لِلْأَنَامِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهَا فَٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും(3) രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍ كَٱلْفَخَّارِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍(4) നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പുകയില്ലാത്ത തീജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.(5)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്.(6)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവ രണ്ടില്‍ നിന്നും(7) മുത്തും പവിഴവും പുറത്തു വരുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَٰمِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സമുദ്രത്തില്‍ (സഞ്ചരിക്കുവാന്‍) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كُلُّ مَنْ عَلَيْهَا فَانٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവിടെ (ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ചു പോകുന്നവരാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിന്‍റെ രക്ഷിതാവിന്‍റെ മഹത്വവും ഉദാരതയും ഉള്ള മുഖം അവശേഷിക്കുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَسْـَٔلُهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ كُلَّ يَوْمٍ هُوَ فِى شَأْنٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഹേ; ഭാരിച്ച രണ്ട് സമൂഹങ്ങളേ,(8) നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്.(9)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ لَا تَنفُذُونَ إِلَّا بِسُلْطَٰنٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.(10)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يُعْرَفُ ٱلْمُجْرِمُونَ بِسِيمَٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് (അവരുടെ) മൂർദ്ധാവിലും പാദങ്ങളിലും പിടിക്കപ്പെടും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
هَٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ചു തള്ളുന്നതായ നരകം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.(11)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ذَوَاتَآ أَفْنَانٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പല തരം സുഖ ഐശ്വര്യങ്ങളുള്ള രണ്ടു (സ്വര്‍ഗത്തോപ്പുകള്‍).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهِمَا عَيْنَانِ تَجْرِيَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهِمَا مِن كُلِّ فَٰكِهَةٍ زَوْجَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ وَجَنَى ٱلْجَنَّتَيْنِ دَانٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهِنَّ قَٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
هَلْ جَزَآءُ ٱلْإِحْسَٰنِ إِلَّا ٱلْإِحْسَٰنُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?(12)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمِن دُونِهِمَا جَنَّتَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവ രണ്ടിനും പുറമെ(13) വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مُدْهَآمَّتَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهِمَا عَيْنَانِ نَضَّاخَتَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهِمَا فَٰكِهَةٌ وَنَخْلٌ وَرُمَّانٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيهِنَّ خَيْرَٰتٌ حِسَانٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
تَبَٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَٰلِ وَٱلْإِكْرَامِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Al-Qamar
സൂറ Al-Waaqia →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.