ഹോം › സൂറകൾ › സൂറ An-Naazi'aat
സൂറ An-Naazi'aat النازعات
46 ആയത്തുകൾ · മക്ക · അവതരണ ക്രമം 81
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلنَّٰزِعَٰتِ غَرْقًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلنَّٰشِطَٰتِ نَشْطًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلسَّٰبِحَٰتِ سَبْحًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَٱلسَّٰبِقَٰتِ سَبْقًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَٱلْمُدَبِّرَٰتِ أَمْرًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَوْمَ تَرْجُفُ ٱلرَّاجِفَةُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
تَتْبَعُهَا ٱلرَّادِفَةُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും.(2)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
قُلُوبٌ يَوْمَئِذٍ وَاجِفَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَبْصَٰرُهَا خَٰشِعَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَءِذَا كُنَّا عِظَٰمًا نَّخِرَةً
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِذَا هُم بِٱلسَّاهِرَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.(3)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മൂസാ (നബി)യുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരു കവിഞ്ഞിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.(4)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَكَذَّبَ وَعَصَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ أَدْبَرَ يَسْعَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَحَشَرَ فَنَادَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ بَنَىٰهَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
رَفَعَ سَمْكَهَا فَسَوَّىٰهَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلْجِبَالَ أَرْسَىٰهَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مَتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.(5)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ ആ മഹാവിപത്ത് വരുന്ന സന്ദര്‍ഭം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَوْمَ يَتَذَكَّرُ ٱلْإِنسَٰنُ مَا سَعَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَأَمَّا مَن طَغَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അന്ന്) ആര്‍ അതിരുകവിയുകയും
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ(6) ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِيمَ أَنتَ مِن ذِكْرَىٰهَآ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിനക്ക് അതിനെപ്പറ്റി എന്തു പറയാനാണുള്ളത്?(7)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِلَىٰ رَبِّكَ مُنتَهَىٰهَآ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ An-Naba
സൂറ Abasa →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.