caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Abasa عبس

42 ആയത്തുകൾ · മക്ക · അവതരണ ക്രമം 24

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ عَبَسَ وَتَوَلَّىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَن جَآءَهُ ٱلْأَعْمَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَمَّا مَنِ ٱسْتَغْنَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَنتَ لَهُۥ تَصَدَّىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا عَلَيْكَ أَلَّا يَزَّكَّىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَمَّا مَن جَآءَكَ يَسْعَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَهُوَ يَخْشَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌ (ആകുന്നു വന്നത്).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَنتَ عَنْهُ تَلَهَّىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَلَّآ إِنَّهَا تَذْكِرَةٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَمَن شَآءَ ذَكَرَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِى صُحُفٍ مُّكَرَّمَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആദരണീയമായ ചില ഏടുകളിലാണത്‌.(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَّرْفُوعَةٍ مُّطَهَّرَةٍۭ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بِأَيْدِى سَفَرَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كِرَامٍۭ بَرَرَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مِنْ أَىِّ شَىْءٍ خَلَقَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ ٱلسَّبِيلَ يَسَّرَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ إِذَا شَآءَ أَنشَرَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കട്ടെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَنَّا صَبَبْنَا ٱلْمَآءَ صَبًّا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി.(3)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَنۢبَتْنَا فِيهَا حَبًّا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَعِنَبًا وَقَضْبًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമുന്തിരിയും പച്ചക്കറികളും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَزَيْتُونًا وَنَخْلًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒലീവും ഈന്തപ്പനയും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَحَدَآئِقَ غُلْبًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَفَٰكِهَةً وَأَبًّا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപഴവര്‍ഗവും പുല്ലും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَإِذَا جَآءَتِ ٱلصَّآخَّةُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأُمِّهِۦ وَأَبِيهِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതന്‍റെ മാതാവിനെയും പിതാവിനെയും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَصَٰحِبَتِهِۦ وَبَنِيهِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭാര്യയെയും മക്കളെയും (വിട്ട് ഓടിപ്പോകുന്ന ദിവസം).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.(4)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ضَاحِكَةٌ مُّسْتَبْشِرَةٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവേറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

تَرْهَقُهَا قَتَرَةٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവയെ കൂരിരുട്ട് മൂടിയിരിക്കും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70