caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ An-Naba النبإ

40 ആയത്തുകൾ · മക്ക · അവതരണ ക്രമം 80

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ عَمَّ يَتَسَآءَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَنِ ٱلنَّبَإِ ٱلْعَظِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلَّذِى هُمْ فِيهِ مُخْتَلِفُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായിരിക്കുന്നുവോ അതിനെപ്പറ്റി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَلَّا سَيَعْلَمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ كَلَّا سَيَعْلَمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَلَمْ نَجْعَلِ ٱلْأَرْضَ مِهَٰدًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلْجِبَالَ أَوْتَادًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَخَلَقْنَٰكُمْ أَزْوَٰجًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَعَلْنَا نَوْمَكُمْ سُبَاتًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَعَلْنَا ٱلَّيْلَ لِبَاسًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadരാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَعَلْنَا ٱلنَّهَارَ مَعَاشًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَعَلْنَا سِرَاجًا وَهَّاجًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടുവരാന്‍ വേണ്ടി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَجَنَّٰتٍ أَلْفَافًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇടതൂര്‍ന്ന തോട്ടങ്ങളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَٰتًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശം തുറക്കപ്പെടുകയും(2) എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ جَهَنَّمَ كَانَتْ مِرْصَادًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لِّلطَّٰغِينَ مَـَٔابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّٰبِثِينَ فِيهَآ أَحْقَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا حَمِيمًا وَغَسَّاقًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകൊടുംചൂടുള്ള വെള്ളവും (നരകക്കാരുടെ ശരീരത്തിൽ നിന്നൊലിച്ച) കൊടുംതണുപ്പുള്ള ദുർജലവുമല്ലാതെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

جَزَآءً وِفَاقًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅനുയോജ്യമായ പ്രതിഫലമത്രെ അത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَكَذَّبُوا۟ بِـَٔايَٰتِنَا كِذَّابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَكُلَّ شَىْءٍ أَحْصَيْنَٰهُ كِتَٰبًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ لِلْمُتَّقِينَ مَفَازًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

حَدَآئِقَ وَأَعْنَٰبًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَكَوَاعِبَ أَتْرَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَكَأْسًا دِهَاقًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിറഞ്ഞ പാനപാത്രങ്ങളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

رَّبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَٰنِ لَا يَمْلِكُونَ مِنْهُ خِطَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.(3)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَٰٓئِكَةُ صَفًّا لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَقَالَ صَوَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadറൂഹും(4) മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ذَٰلِكَ ٱلْيَوْمُ ٱلْحَقُّ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّآ أَنذَرْنَٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَٰلَيْتَنِى كُنتُ تُرَٰبًۢا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, 'ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70