ഹോം › സൂറകൾ › സൂറ Al-Mursalaat
സൂറ Al-Mursalaat المرسلات
50 ആയത്തുകൾ · മക്ക · അവതരണ ക്രമം 33
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلْمُرْسَلَٰتِ عُرْفًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തുടരെത്തുടരെ അയക്കപ്പെടുന്നവ തന്നെ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَٱلْعَٰصِفَٰتِ عَصْفًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ശക്തിയായി ആഞ്ഞടിക്കുന്നവ തന്നെ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلنَّٰشِرَٰتِ نَشْرًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പരക്കെ വ്യാപിപ്പിക്കുന്നവയും തന്നെ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَٱلْفَٰرِقَٰتِ فَرْقًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവ (തന്നെ സത്യം).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَٱلْمُلْقِيَٰتِ ذِكْرًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അല്ലാഹുവിന്റെ) സന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവ (തന്നെ സത്യം;)(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
عُذْرًا أَوْ نُذْرًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ (സന്ദേശം ഇട്ടുകൊടുക്കുന്നവ).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّمَا تُوعَدُونَ لَوَٰقِعٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِذَا ٱلنُّجُومُ طُمِسَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِذَا ٱلسَّمَآءُ فُرِجَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആകാശം പിളര്‍ത്തപ്പെടുകയും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِذَا ٱلْجِبَالُ نُسِفَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِذَا ٱلرُّسُلُ أُقِّتَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!(2)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لِأَىِّ يَوْمٍ أُجِّلَتْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لِيَوْمِ ٱلْفَصْلِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീരുമാനത്തിന്‍റെ ദിവസത്തേക്ക്!
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَلَمْ نُهْلِكِ ٱلْأَوَّلِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَجَعَلْنَٰهُ فِى قَرَارٍ مَّكِينٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِلَىٰ قَدَرٍ مَّعْلُومٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നിശ്ചിതമായ ഒരു അവധി വരെ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَقَدَرْنَا فَنِعْمَ ٱلْقَٰدِرُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!(3)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
أَحْيَآءً وَأَمْوَٰتًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَجَعَلْنَا فِيهَا رَوَٰسِىَ شَٰمِخَٰتٍ وَأَسْقَيْنَٰكُم مَّآءً فُرَاتًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَٰثِ شُعَبٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക്(4) നിങ്ങള്‍ പോയിക്കൊള്ളുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَأَنَّهُۥ جِمَٰلَتٌ صُفْرٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
هَٰذَا يَوْمُ لَا يَنطِقُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
هَٰذَا يَوْمُ ٱلْفَصْلِ جَمَعْنَٰكُمْ وَٱلْأَوَّلِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّ ٱلْمُتَّقِينَ فِى ظِلَٰلٍ وَعُيُونٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَفَوَٰكِهَ مِمَّا يَشْتَهُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ളാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവരോട് 'റുകൂഅ് ചെയ്യുക' (കുമ്പിടുക) എന്ന് പറയപ്പെട്ടാല്‍ അവര്‍ റുകൂഅ് ചെയ്യുകയില്ല.(5)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇനി ഇതിന് (ഖുര്‍ആന്ന്) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Al-Insaan
സൂറ An-Naba →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.