caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Al-Burooj البروج

22 ആയത്തുകൾ · മക്ക · അവതരണ ക്രമം 27

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلْيَوْمِ ٱلْمَوْعُودِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَشَاهِدٍ وَمَشْهُودٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قُتِلَ أَصْحَٰبُ ٱلْأُخْدُودِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلنَّارِ ذَاتِ ٱلْوَقُودِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذْ هُمْ عَلَيْهَا قُعُودٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ بَطْشَ رَبِّكَ لَشَدِيدٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَهُوَ ٱلْغَفُورُ ٱلْوَدُودُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനുമാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ذُو ٱلْعَرْشِ ٱلْمَجِيدُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَعَّالٌ لِّمَا يُرِيدُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതാന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِرْعَوْنَ وَثَمُودَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بَلْ هُوَ قُرْءَانٌ مَّجِيدٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِى لَوْحٍ مَّحْفُوظٍۭ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70