ഹോം › സൂറകൾ › സൂറ At-Taariq
സൂറ At-Taariq الطارق
17 ആയത്തുകൾ · മക്ക · അവതരണ ക്രമം 36
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلسَّمَآءِ وَٱلطَّارِقِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَآ أَدْرَىٰكَ مَا ٱلطَّارِقُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلنَّجْمُ ٱلثَّاقِبُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
خُلِقَ مِن مَّآءٍ دَافِقٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَوْمَ تُبْلَى ٱلسَّرَآئِرُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلسَّمَآءِ ذَاتِ ٱلرَّجْعِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആവര്‍ത്തി(ച്ച് മഴ പെയ്യി)ക്കുന്ന ആകാശത്തെക്കൊണ്ടും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَٱلْأَرْضِ ذَاتِ ٱلصَّدْعِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (സസ്യലതാദികള്‍) മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّهُۥ لَقَوْلٌ فَصْلٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَا هُوَ بِٱلْهَزْلِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഇതു തമാശയല്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّهُمْ يَكِيدُونَ كَيْدًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَأَكِيدُ كَيْدًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَمَهِّلِ ٱلْكَٰفِرِينَ أَمْهِلْهُمْ رُوَيْدًۢا
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Al-Burooj
സൂറ Al-A'laa →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.