caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ At-Takwir التكوير

29 ആയത്തുകൾ · മക്ക · അവതരണ ക്രമം 7

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا ٱلشَّمْسُ كُوِّرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلنُّجُومُ ٱنكَدَرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْجِبَالُ سُيِّرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْعِشَارُ عُطِّلَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْوُحُوشُ حُشِرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,(3)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْبِحَارُ سُجِّرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,(4)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلنُّفُوسُ زُوِّجَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,(5)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بِأَىِّ ذَنۢبٍ قُتِلَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതാന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلصُّحُفُ نُشِرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلسَّمَآءُ كُشِطَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْجَحِيمُ سُعِّرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِذَا ٱلْجَنَّةُ أُزْلِفَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَلِمَتْ نَفْسٌ مَّآ أَحْضَرَتْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.(6)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَآ أُقْسِمُ بِٱلْخُنَّسِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلْجَوَارِ ٱلْكُنَّسِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلَّيْلِ إِذَا عَسْعَسَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadരാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلصُّبْحِ إِذَا تَنَفَّسَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപ്രഭാതം വിടര്‍ന്നു വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مُّطَاعٍ ثَمَّ أَمِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ).(7)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا صَاحِبُكُم بِمَجْنُونٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.(8)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا هُوَ بِقَوْلِ شَيْطَٰنٍ رَّجِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَيْنَ تَذْهَبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.(9)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70