caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Ash-Shams الشمس

15 ആയത്തുകൾ · മക്ക · അവതരണ ക്രമം 26

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلشَّمْسِ وَضُحَىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلْقَمَرِ إِذَا تَلَىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلنَّهَارِ إِذَا جَلَّىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلَّيْلِ إِذَا يَغْشَىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadരാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلسَّمَآءِ وَمَا بَنَىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلْأَرْضِ وَمَا طَحَىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنَفْسٍ وَمَا سَوَّىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യ മനസിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَدْ أَفْلَحَ مَن زَكَّىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അതിനെ (മനസിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقَدْ خَابَ مَن دَسَّىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَذَّبَتْ ثَمُودُ بِطَغْوَىٰهَآ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذِ ٱنۢبَعَثَ أَشْقَىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക.(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَا يَخَافُ عُقْبَٰهَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70