caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Al-A'laa الأعلى

19 ആയത്തുകൾ · മക്ക · അവതരണ ക്രമം 8

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം നീ പ്രകീര്‍ത്തിക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلَّذِى خَلَقَ فَسَوَّىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلَّذِى قَدَّرَ فَهَدَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനുമായവനെ.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَجَعَلَهُۥ غُثَآءً أَحْوَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سَنُقْرِئُكَ فَلَا تَنسَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിനക്ക് നാം ഓതിത്തരാം. നീ മറന്നു പോകുകയില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا مَا شَآءَ ٱللَّهُ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹു ഉദ്ദേശിച്ചതൊഴികെ.(2) തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنُيَسِّرُكَ لِلْيُسْرَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سَيَذَّكَّرُ مَن يَخْشَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَيَتَجَنَّبُهَا ٱلْأَشْقَى

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.(3)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قَدْ أَفْلَحَ مَن تَزَكَّىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

صُحُفِ إِبْرَٰهِيمَ وَمُوسَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് ഇബ്റാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.(4)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70