caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Al-Alaq العلق

19 ആയത്തുകൾ · മക്ക · അവതരണ ക്രമം 1

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീ വായിക്കുക. നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ٱلَّذِى عَلَّمَ بِٱلْقَلَمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപേന കൊണ്ട് പഠിപ്പിച്ചവന്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَلَّآ إِنَّ ٱلْإِنسَٰنَ لَيَطْغَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَن رَّءَاهُ ٱسْتَغْنَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍.(3)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَرَءَيْتَ ٱلَّذِى يَنْهَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിലക്കുന്നവനെ നീ കണ്ടുവോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَبْدًا إِذَا صَلَّىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَوْ أَمَرَ بِٱلتَّقْوَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅഥവാ അദ്ദേഹം സൂക്ഷ്മത കൈക്കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍(4)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്‌?(5)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ മൂർദ്ധാവ് പിടിച്ചു വലിക്കുക തന്നെ ചെയ്യും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

نَاصِيَةٍ كَٰذِبَةٍ خَاطِئَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകള്ളം പറയുന്ന, പാപം ചെയ്യുന്ന മൂർദ്ധാവ്.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلْيَدْعُ نَادِيَهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

سَنَدْعُ ٱلزَّبَانِيَةَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ സുജൂദ് ചെയ്യുകയും സാമീപ്യം നേടുകയും ചെയ്യുക

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70