caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ At-Tin التين

8 ആയത്തുകൾ · മക്ക · അവതരണ ക്രമം 28

بِّسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلتِّينِ وَٱلزَّيْتُونِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅത്തിയും, ഒലീവും തന്നെ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَطُورِ سِينِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസീനാപര്‍വ്വതവും തന്നെ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَهَٰذَا ٱلْبَلَدِ ٱلْأَمِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ رَدَدْنَٰهُ أَسْفَلَ سَٰفِلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ടായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയെ നിഷേധിച്ചു തള്ളാന്‍ (മനുഷ്യാ) നിന്നെ പ്രേരിപ്പിക്കുന്നതെന്താണ്?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَٰكِمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70