Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല് അവരില് നിന്നു തന്നെയുള്ള ഒരു താക്കീതുകാരന് അവരുടെ അടുത്ത് വന്നതിനാല് അവര് ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള് പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരില് നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്ച്ച.(1) നമ്മുടെ അടുക്കല് (വിവരങ്ങള്) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല് സത്യം അവര്ക്കു വന്നെത്തിയപ്പോള് അവര് അത് നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര് ഇളകികൊണ്ടിരിക്കുന്ന (അനിശ്ചിതമായ) ഒരു നിലപാടിലാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്ക്കു മുകളിലുള്ള ആകാശത്തേക്ക് അവര് നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല.(2)
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില് ഉറച്ചുനില്ക്കുന്ന പര്വ്വതങ്ങള് നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്ഗങ്ങളും നാം അതില് മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammad(സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammad(നമ്മുടെ) ദാസന്മാര്ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്റുകളില് നിന്നുള്ള) പുറപ്പാട്.(3)
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള് ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട് നാം ക്ഷീണിച്ചു പോയോ? അല്ല, അവര് പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയെക്കാള് അവനോട് അടുത്തവനും ആകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന് ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്ക്കുന്ന നിരീക്ഷകന് ഉണ്ടാവാതിരിക്കുകയില്ല.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadമരണവെപ്രാളം യാഥാര്ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില് നിന്ന് നീ ഒഴിഞ്ഞു മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadകൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും(5) ഏതൊരാളും (അന്ന്) വരുന്നത്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല് ഇപ്പോള് നിന്നില് നിന്ന് നിന്റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു.(6) അങ്ങനെ നിന്റെ ദൃഷ്ടി ഇന്ന് മൂര്ച്ചയുള്ളതാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതെ, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല് കഠിനമായ ശിക്ഷയില് അവനെ നിങ്ങള് ഇട്ടേക്കുക.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്റെ കൂട്ടാളി(7) പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന് വിദൂരമായ ദുര്മാര്ഗത്തിലായിരുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്റെ അടുക്കല് വാക്ക് മാറ്റപ്പെടുകയില്ല. ഞാന് ദാസന്മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീ നിറഞ്ഞു കഴിഞ്ഞോ' എന്ന് നാം നരകത്തോട് പറയുകയും, 'കൂടുതല് എന്തെങ്കിലുമുണ്ടോ' എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadസൂക്ഷ്മത പാലിക്കുന്നവര്ക്ക് അകലെയല്ലാത്ത വിധത്തില് സ്വര്ഗം അടുത്തു കൊണ്ടുവരപ്പെടുന്നതാണ്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്ക്കും നല്കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇവര്ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്! അവര് ഇവരെക്കാള് കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര് നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന് വല്ല ഇടവുമുണ്ടോ എന്ന്.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില് സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadരാത്രിയില് നിന്ന് കുറച്ചു സമയവും അവനെ പ്രകീര്ത്തിക്കുക. സാഷ്ടാംഗ നമസ്കാരത്തിനു ശേഷമുള്ള സമയങ്ങളിലും.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅടുത്ത ഒരു സ്ഥലത്ത് നിന്ന് വിളിച്ചുപറയുന്നവന് വിളിച്ചുപറയുന്ന ദിവസത്തെപ്പറ്റി ശ്രദ്ധിച്ചു കേള്ക്കുക.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് ആ ഘോരശബ്ദം യഥാര്ത്ഥമായും അവര് കേള്ക്കുന്ന ദിവസം. അതത്രെ (ഖബ്റുകളില് നിന്നുള്ള) പുറപ്പാടിന്റെ ദിവസം.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്ച്ചയായും നാം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ അടുത്തേക്ക് തന്നെയാണ് തിരിച്ചെത്തലും.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരെ വിട്ടു ഭൂമി പിളര്ന്നു മാറിയിട്ട് അവര് അതിവേഗം വരുന്ന ദിവസം! അത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു.
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര് പറഞ്ഞു കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല് സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല് എന്റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്ആന് മുഖേന നീ ഉല്ബോധിപ്പിക്കുക.