caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Ad-Dhuhaa الضحى

11 ആയത്തുകൾ · മക്ക · അവതരണ ക്രമം 11

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلضُّحَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപൂര്‍വ്വാഹ്നം തന്നെയാണ സത്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلَّيْلِ إِذَا سَجَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadരാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും,(1) എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَوَجَدَكَ ضَآلًّا فَهَدَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَوَجَدَكَ عَآئِلًا فَأَغْنَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70