caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Al-Waaqia الواقعة

96 ആയത്തുകൾ · മക്ക · അവതരണ ക്രമം 46

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا وَقَعَتِ ٱلْوَاقِعَةُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആ സംഭവം സംഭവിച്ചു കഴിഞ്ഞാല്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَيْسَ لِوَقْعَتِهَا كَاذِبَةٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

خَافِضَةٌ رَّافِعَةٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِذَا رُجَّتِ ٱلْأَرْضُ رَجًّا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَبُسَّتِ ٱلْجِبَالُ بَسًّا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَكَانَتْ هَبَآءً مُّنۢبَثًّا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَكُنتُمْ أَزْوَٰجًا ثَلَٰثَةً

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَصْحَٰبُ ٱلْمَيْمَنَةِ مَآ أَصْحَٰبُ ٱلْمَيْمَنَةِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَصْحَٰبُ ٱلْمَشْـَٔمَةِ مَآ أَصْحَٰبُ ٱلْمَشْـَٔمَةِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!(2)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَٱلسَّٰبِقُونَ ٱلسَّٰبِقُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أُو۟لَٰٓئِكَ ٱلْمُقَرَّبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِى جَنَّٰتِ ٱلنَّعِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُلَّةٌ مِّنَ ٱلْأَوَّلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.(3)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَلَىٰ سُرُرٍ مَّوْضُونَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും അവര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مُّتَّكِـِٔينَ عَلَيْهَا مُتَقَٰبِلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَفَٰكِهَةٍ مِّمَّا يَتَخَيَّرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَحُورٌ عِينٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും (അവര്‍ക്കുണ്ട്‌.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

كَأَمْثَٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِلَّا قِيلًا سَلَٰمًا سَلَٰمًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَصْحَٰبُ ٱلْيَمِينِ مَآ أَصْحَٰبُ ٱلْيَمِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِى سِدْرٍ مَّخْضُودٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമുള്ളിലാത്ത ഇലന്തമരത്തിനിടയിൽ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَطَلْحٍ مَّنضُودٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅടുക്കടുക്കായി കുലകളുള്ള വാഴകൾക്കിടയിൽ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَظِلٍّ مَّمْدُودٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവിശാലമായ തണലിൽ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَآءٍ مَّسْكُوبٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളത്തിനിടയിൽ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَفَٰكِهَةٍ كَثِيرَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadധാരാളം പഴവര്‍ഗങ്ങള്‍ക്കിടയിൽ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ (സുഖങ്ങളാണവ)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَفُرُشٍ مَّرْفُوعَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഉയര്‍ന്നമെത്തകളിൽ (ഈ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّآ أَنشَأْنَٰهُنَّ إِنشَآءً

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَجَعَلْنَٰهُنَّ أَبْكَارًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عُرُبًا أَتْرَابًا

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لِّأَصْحَٰبِ ٱلْيَمِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُلَّةٌ مِّنَ ٱلْأَوَّلِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَصْحَٰبُ ٱلشِّمَالِ مَآ أَصْحَٰبُ ٱلشِّمَالِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِى سَمُومٍ وَحَمِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതുളച്ചു കയറുന്ന ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന ജലത്തിലും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَظِلٍّ مِّن يَحْمُومٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadകരിമ്പുകയുടെ തണലിലും

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّا بَارِدٍ وَلَا كَرِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (കരിമ്പുകയിൽ. ഈ ദുരിതങ്ങളിലായിരിക്കും അവര്‍.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَوَءَابَآؤُنَا ٱلْأَوَّلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം -

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَمَجْمُوعُونَ إِلَىٰ مِيقَٰتِ يَوْمٍ مَّعْلُومٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന്(4) അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَمَالِـُٔونَ مِنْهَا ٱلْبُطُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَشَٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَشَٰرِبُونَ شُرْبَ ٱلْهِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ മാറാദാഹമുള്ള ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

هَٰذَا نُزُلُهُمْ يَوْمَ ٱلدِّينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

نَحْنُ خَلَقْنَٰكُمْ فَلَوْلَا تُصَدِّقُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَفَرَءَيْتُم مَّا تُمْنُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَٰلِقُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

عَلَىٰٓ أَن نُّبَدِّلَ أَمْثَٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും.(5) നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.(6)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَفَرَءَيْتُم مَّا تَحْرُثُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?(7)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَوْ نَشَآءُ لَجَعَلْنَٰهُ حُطَٰمًا فَظَلْتُمْ تَفَكَّهُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു;

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّا لَمُغْرَمُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

بَلْ نَحْنُ مَحْرُومُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങളാണോ അത് മേഘത്തിൽ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَوْ نَشَآءُ جَعَلْنَٰهُ أُجَاجًا فَلَوْلَا تَشْكُرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ ഉരസിക്കത്തിക്കുന്നതായ തീയിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌?(8) അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

نَحْنُ جَعَلْنَٰهَا تَذْكِرَةً وَمَتَٰعًا لِّلْمُقْوِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം അതിനെ (നരകത്തെക്കുറിച്ചുള്ള) ഒരു ഓർമപ്പെടുത്തലാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക്(9) ഒരു ജീവിതസൗകര്യവും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّهُۥ لَقُرْءَانٌ كَرِيمٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فِى كِتَٰبٍ مَّكْنُونٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.(10)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

تَنزِيلٌ مِّن رَّبِّ ٱلْعَٰلَمِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

أَفَبِهَٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്‌?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadസത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?(11)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَنتُمْ حِينَئِذٍ تَنظُرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ നിങ്ങള്‍ (അല്ലാഹുവിന്റെ നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

تَرْجِعُونَهَآ إِن كُنتُمْ صَٰدِقِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍ -

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammad(അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും(12) സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَمَّآ إِن كَانَ مِنْ أَصْحَٰبِ ٱلْيَمِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَسَلَٰمٌ لَّكَ مِنْ أَصْحَٰبِ ٱلْيَمِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadവലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം).

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَنُزُلٌ مِّنْ حَمِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും -

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَتَصْلِيَةُ جَحِيمٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌ (അവന്നുള്ളത്‌.)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

إِنَّ هَٰذَا لَهُوَ حَقُّ ٱلْيَقِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70